തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾെപ്പടെ അഞ്ച് കോൺഗ്രസ് നേതാക്കളെയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടിയെയും പ്രതിയാക്കി സി.ബി.െഎ എഫ്.െഎ.ആർ സമർപ്പിച്ചു. സംസ്ഥാന സർക്കാറിെൻറ ശിപാർശ പ്രകാരം കേസന്വേഷണം ഏറ്റെടുത്തതിെൻറ ഭാഗമായാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.െഎ ഓൺലൈനായി എഫ്.െഎ.ആർ സമർപ്പിച്ചത്.
മുദ്രവെച്ച കവറിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സി.ജെ.എം) കോടതിയിലും എഫ്.ഐ.ആർ നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എം.എൽ.എ, ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവരാണ് എഫ്.െഎ.ആറിലെ ആറ് പ്രതികൾ.
സ്ത്രീപീഡനം, സാമ്പത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിലെ പരാതിക്കാരി ചൂണ്ടിക്കാട്ടിയ പേരുകളുടെ അടിസ്ഥാനത്തിലാണ് എഫ്.െഎ.ആർ. പരാതിക്കാരി സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയവെ അയച്ച കത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളാണ് കേസിെൻറ അടിസ്ഥാനം. നാല് വർഷം അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകൾ ഇല്ലെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. പരാതിക്കാരിയുടെ ആവശ്യത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ കേസ് സി.ബി.െഎക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.