പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ് സി.ബി.ഐ ഏറ്റെടുത്തു

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ് സി.ബി.ഐ ഏറ്റെടുത്തു. കോഴിക്കോട് കോർപറേഷന്‍റെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയ കേസിലാണ് സി.ബി.ഐ നടപടി.

തട്ടിപ്പ് കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി ഹൈകോടതി ജൂലൈ മാസത്തിൽ ഉത്തരവിട്ടിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി.

പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയിൽ നിന്ന് കോർപറേഷന്‍റേത് അടക്കം 21 കോടി രൂപയാണ് മാനേജരായ റിജിൽ തട്ടിയത്. കോർപറേഷന്‍റെ മാത്രം 12.68 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്‍റെ പരിശോധനയിൽ കണ്ടെത്തിയത്. ഈ പണം ബാങ്ക് കോർപറേഷന് മടക്കി നൽകിയിരുന്നു.

Tags:    
News Summary - CBI has taken over the money laundering case from Punjab National Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.