കൊച്ചി: ലൈഫ് മിഷൻ ഭവനനിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ഇ.ഒ യു.വി. ജോസിന് സി.ബി.ഐ നോട്ടീസ്. അടുത്തമാസം അഞ്ചിന് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ധാരണപത്രം അടക്കം ഏഴ് പ്രധാന രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്.
വിജിലൻസ് കസ്റ്റഡിയിലെടുത്ത ഫയലുകളും ഇതിലുണ്ടെന്നാണ് സൂചന. ഫയലുകളെപ്പറ്റി മറുപടി നൽകാൻ കഴിയുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ അയക്കാനും നിർദേശിച്ചു. ലൈഫ് മിഷനും റെഡ്ക്രസൻറും തമ്മിലെ ധാരണപത്രത്തിൽ ഒപ്പുവെച്ചത് ഇദ്ദേഹമാണ്. നിർമാണം ഏറ്റെടുത്ത യൂനിടാക്കും റെഡ്ക്രസൻറുമായി നടത്തിയ കരാറിെൻറ വിശദാംശങ്ങളും ഇതിനു പിന്നിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുകയാണ് സി.ബി.ഐയുടെ ലക്ഷ്യം.
അതിനിടെ, ലൈഫ് മിഷൻ തൃശൂർ ജില്ല കോഓർഡിനേറ്റർ ലിൻസ് ഡേവിഡിനെയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി മുഹമ്മദ് അനസിനെയും ചൊവ്വാഴ്ച സി.ബി.ഐ കൊച്ചി ഓഫിസിൽ ചോദ്യം ചെയ്തു. സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് കമീഷൻ നൽകിയതായി യൂനിടാക് എം.ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.