ലൈഫ് മിഷൻ തൃശൂർ ജില്ല കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്തു

കൊച്ചി: ലൈഫ് മിഷൻ തൃശൂർ ജില്ല കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്തു. ലിൻസ് ഡേവിഡിനെയാണ് ചോദ്യം ചെയ്തത്. കൊച്ചി സി.ബി.ഐ ഓഫിസിലാണ് ലിൻസ് ഡേവിഡ് എത്തിയത്.

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ, ഭാര്യ സീമ സന്തോഷ് എന്നിവരെ കഴിഞ്ഞദിവസം സി.ബി.ഐ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

കഴിഞ്ഞ ദിവസം വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് സി.ബി.ഐ പരിശോധന നടത്തി ചില രേഖകൾ ശേഖരിച്ചിരുന്നു. സി.ബി.ഐ പരിശോധനക്ക് മുമ്പ് വിജിലൻസും പരിശോധന നടത്തിയിരുന്നു.

സി.ബി.ഐ, വിജിലൻസ് അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ വടക്കാഞ്ചേരി ചരൽപ്പറമ്പിൽ ലൈഫ് മിഷൻെറ 140 ഫ്ളാറ്റുകളുടെ സമുച്ചയത്തിൻെറ നിർമാണം നിലച്ചിരിക്കുകയാണ്. നിർമാണം നിർത്തുന്നതായി കാണിച്ച് ലൈഫ് മിഷന് യൂനിടാക് കത്ത് നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.