കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു; സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ

കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്​. കേസ്​ സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

കുണ്ടറ പീഡനക്കേസിൽ പ്രതിയെ രക്ഷിക്കാൻ ഇടപെട്ട മന്ത്രിയെ ന്യായീകരിക്കുന്നതിലൂടെ സർക്കാറിന്‍റെ കപട സ്ത്രീപക്ഷ വാദമാണ്​ പുറത്തുവന്നത്​. ശശീന്ദ്രൻ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ്​ ചീറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കലിൽ അന്തരിച്ച പി.കെ വാര്യരുടെ വസതി സന്ദർശിക്കാൻ എത്തിയതായിരുന്നു വി.ഡി സതീശൻ. 



 


Tags:    
News Summary - CBI should probe Karuvannur bank scam: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.