െകാച്ചി: കവിയൂർ പീഡനക്കേസിൽ വി.ഐ.പി സാന്നിധ്യം ഇല്ലെന്ന് വ്യക്തമാക്കി നാലാമതും സമർപ്പിച്ച സപ്ലിമെൻററി റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ട സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈകോടതിയിൽ. നാരായണൻ നമ്പൂതിരിയെയും ഭാര്യയെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ട കേസിൽ ഇനി തുടരന്വേഷണത്തിെൻറ ആവശ്യമില്ലെന്നും അന്തിമ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ടാണ് ഹൈകോടതിയെ സമീപിച്ചത്.
നാലാം സപ്ലിമെൻററി റിപ്പോർട്ടടക്കം അന്തിമ റിപ്പോർട്ട് തള്ളി 2020 ജനുവരി ഒന്നിന് പുറപ്പെടുവിച്ച ഉത്തരവാണ് ഹരജിയിൽ ചോദ്യംചെയ്തിരിക്കുന്നത്്. രാഷ്ട്രീയക്കാരും പ്രമുഖരും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് ഈ ഹരജിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും രേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിശദ അന്വേഷണമാണ് നടത്തിയതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ പിതാവ് സംശയമുനയിലാണെങ്കിലും പീഡിപ്പിച്ചതിന് തെളിവുകളില്ല.
പ്രമുഖ വ്യക്തികൾ പീഡിപ്പിെച്ചന്ന ആരോപണത്തിനും തെളിവുകൾ കണ്ടെത്താനായില്ല. ആരോപണ വിധേയരായ പ്രമുഖ വ്യക്തികൾ പീഡിപ്പിച്ചിട്ടില്ലെന്ന് ആദ്യ സപ്ലിമെൻററി റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിലും കൂടുതലൊന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.