വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം: പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തു

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ വിവാദ ഫോൺവിളി സംഭവത്തിൽ പരാതിക്കാരനിൽനിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. മുജീബ് റഹ്മാനിൽനിന്നാണ് ഡിവൈ.എസ്.പി ഷാനവാസി​െൻറ നേതൃത്വത്തിലെ സംഘം മൊഴി രേഖപ്പെടുത്തിയത്. ൈക്രം നമ്പർ 52/2017 ആയി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ചാനൽ മേധാവിക്ക് പുറമെ ശശീന്ദ്രനോട് ഫോണിൽ സംസാരിച്ച വനിത മാധ്യമപ്രവർത്തകയെയും പ്രതിചേർത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് നൽകിത്തുടങ്ങി. അന്വേഷണം സംബന്ധിച്ച് െക്രെംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തി​െൻറ ആദ്യ യോഗവും ശനിയാഴ്ച ചേർന്നു. ഫോൺ സംഭാഷണത്തി‍​െൻറ പൂർണരൂപം ചാനൽ അധികൃതരോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

അതിനിടെ, ജുഡീഷ്യൽ അന്വേഷണത്തി​െൻറ ടേംസ് ഓഫ് റഫറൻസി​െൻറ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ടേംസ് ഓഫ് റഫറൻസിൽ അഞ്ച് കാര്യമാണ് ഉൾപ്പെടുന്നത്. സംഭവത്തി​െൻറ നിജസ്ഥിതി അന്വേഷിക്കുക, ഏത് സാഹചര്യത്തിൽ ഇത്തരം സംഭവമുണ്ടായി, ദുരുദ്ദേശ്യപരമായി ആരെല്ലാം ഇതിനുപിന്നിൽ പ്രവർത്തിക്കുകയും ഫോൺ സംഭാഷണം എഡിറ്റ് ചെയ്ത് സംേപ്രഷണം ചെയ്യുകയും ചെയ്തു, സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമനടപടി ശിപാർശ ചെയ്യുക, സംഭവവുമായി ബന്ധപ്പെട്ട കമീഷ‍​െൻറ ശ്രദ്ധയിൽപെടുന്ന മറ്റ് കാര്യങ്ങളും അന്വേഷിക്കുക എന്നിവയാണ് വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്നത്. വിവാദ ഫോൺവിളിയിൽ ചാനൽ സി.ഇ.ഒ ആർ. അജിത്കുമാറടക്കം ഒമ്പതുപേർക്കെതിരെയാണ് കേസെടുത്തത്. അതേസമയം, ഫോൺ സംഭാഷണത്തിൽ ചാനലിനെതിെര ഒരു പരാതികൂടി പൊലീസിന് ലഭിച്ചു. മന്ത്രിക്കെതിരായ ഫോൺ സംഭാഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം നേതാവ് എ.കെ. ഹഫീസാണ് തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - cellphone-call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.