കൊച്ചി: പ്രളയത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിെല ഉയർന്ന സിമൻറ് വില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ കാരണമൊന്നുമില്ലാതെ വീണ്ടും വില വർധിപ്പിച്ച് കമ്പനികളുടെ കൊള്ള. തിങ്കളാഴ്ച മുതൽ ബാഗിന് 10 മുതൽ 20 രൂപയുടെ വരെ വർധനയാണ് വരുത്തിയത്. ഇതോടെ പ്രമുഖ ബ്രാൻഡുകളുടെ വില 410 രൂപയായി. രാജ്യത്ത് സിമൻറിന് ഏറ്റവും ഉയർന്ന വില യുള്ളത് കേരളത്തിലാണ്.
ശരാശരി 1400 കോടിയാണ് പ്രതിവർഷം കമ്പനികൾ കേരളത്തിൽനിന്ന് കവരുന്നത്. പ്രളയാനന്തരം പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സിമൻറ് വലിയ തോതിൽ ആവശ്യമായി വരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ സർക്കാർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി.
എന്നാൽ, അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് നിലനിൽക്കുന്ന ഉയർന്ന വില കുറക്കണമെന്ന ആവശ്യം മുന്നോട്ടു വെക്കാൻ സർക്കാർ തയാറായില്ല. പ്രളയബാധിതർക്ക് വേണ്ടിയുള്ള വീട് നിർമാണത്തിന് 50 ശതമാനം വിലക്കുറവിൽ സിമൻറ് നൽകുമെന്ന് മാത്രമായിരുന്നു ധാരണ. ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്പനികൾ സർക്കാറിെൻറ മൗനാനുവാദത്തോടെ വീണ്ടും വില വർധിപ്പിച്ചത്.
അടുത്ത ജി.എസ്.ടി കൗൺസിലിൽ സിമൻറിെൻറ നികുതി 28ൽ നിന്ന് 18 ആയി കുറക്കുമെന്നാണ് സൂചന. ഇത് മുന്നിൽ കണ്ടാണത്രെ കമ്പനികൾ തിടുക്കത്തിൽ വില കൂട്ടിയത്. ഇനി നികുതി കുറച്ചാലും അതിെൻറ ആനുകൂല്യം സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. മുമ്പും സമാന രീതിയിൽ കമ്പനികൾ വില വർധിപ്പിച്ചിരുന്നു.
ജി.എസ്.ടി നടപ്പാക്കും മുമ്പ് പല രീതിയിലുമായി 31 ശതമാനമായിരുന്നു സിമൻറിന് നികുതി. ജി.എസ്.ടി നടപ്പാക്കിയപ്പോൾ അത് 28 ശതമാനമായി. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് 50 രൂപ വരെ വില വർധിപ്പിച്ചാണ് കമ്പനികൾ അതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് നിഷേധിച്ചത്. ഇപ്പോഴത്തെ വില വർധന മൂലം പ്രതിമാസം 8.5 ലക്ഷം ടൺ സിമൻറ് വിൽക്കുന്ന കേരളത്തിൽനിന്ന് കമ്പനികൾക്ക് ശരാശരി 18 കോടി അധികമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.