കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി നൽകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിൽ. പോയന്‍റ് ഓഫ് കാൾ പദവി ലഭിച്ചാൽ മാത്രമേ വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താനാവൂ എന്ന് ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.

വൻ നഗരങ്ങളിലല്ലാത്ത നിരവധി വിമാനത്താവളങ്ങൾക്ക് ഈ പദവിയുണ്ട്. പക്ഷേ, കണ്ണൂരിന് പറ്റില്ലെന്ന നിലപാട് യുക്തിസഹമല്ല. വിമാന സർവിസുകൾ വർധിപ്പിക്കാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച വിമാനത്താവളത്തിന് നിർമാണാവശ്യത്തിനെടുത്ത 800 കോടി രൂപക്കു മുകളിൽ വായ്പ തിരിച്ചടക്കാനുണ്ട്.

കൂടുതൽ വിമാന സർവിസുകൾ ഉണ്ടെങ്കിൽ മാത്രമേ ലാഭകരമായി വിമാനത്താവളം പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നത് കേന്ദ്രത്തിനും അറിവുള്ള കാര്യമാണ്. കണ്ണൂർ വിമാനത്താവളത്തെ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. 

Tags:    
News Summary - Center will not give point of call status to Kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.