എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കെറ കാത്തിരിക്കുന്നത് അഗ്നിപരീക്ഷണ നാളുകൾ. മറ്റ് കേന്ദ്ര ഏജൻസികളും ശിവശങ്കറിെൻറ അറസ്റ്റിലേക്ക് ഉൾപ്പെടെ കടക്കുമെന്നാണ് വിവരം. ബുധനാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുമായിരുന്നെന്നാണ് അറിയുന്നത്.
പവർകട്ട് ഒഴിവാക്കുന്നതുൾപ്പെടെ ഒേട്ടറെ നല്ല പരിഷ്കരണങ്ങൾക്ക് മുന്നിൽനിന്ന മികച്ച ഉദ്യോഗസ്ഥനായ എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശേഷം ഉൾപ്പെട്ടത് നിരവധി വിവാദങ്ങളിലാണ്. സ്പ്രിൻക്ലർ, മദ്യവിൽപനക്കുള്ള െബവ്ക്യു ആപ്, ഇ മൊബിലിറ്റി, കെ- ഫോൺ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ വത്കരണം, െഎ.ട വകുപ്പ് നിയമനങ്ങൾ തുടങ്ങി സ്വർണക്കടത്തിൽ എത്തിനിൽക്കുകയാണ് വിവാദങ്ങൾ. ഇൗത്തപ്പഴ വിതരണം, ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് തുടങ്ങിയ കേസുകളിലും കുടുങ്ങാൻ സാധ്യത ഏറെയാണ്.
ഇ.ഡി, കസ്റ്റംസ്, എൻ.െഎ.എ എന്നിവയെല്ലാം മൂന്നു മാസമായി ശിവശങ്കറിനെതിരെ തെളിവ് ശേഖരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. കൃത്യമായ തെളിവ് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വർണക്കടത്ത് പാഴ്സലുകൾ വിട്ടുനൽകാൻ മുമ്പും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നെന്ന് തെളിഞ്ഞാൽ കൂടുതൽ കുരുങ്ങാനാണ് സാധ്യത. സ്വപ്നയുടെയും ചാർേട്ടർഡ് അക്കൗണ്ടൻറ് പി. വേണുഗോപാലിെൻറയും പേരിൽ എസ്.ബി.െഎയിൽ എടുത്ത ലോക്കറും വാട്സ്ആപ് സന്ദേശവുമാണ് ശിവശങ്കെറ കുരുക്കിയത്. ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടൻറിെൻറ വീട്ടിൽ സ്വപ്നക്കൊപ്പം ശിവശങ്കർ എത്തിയിരുന്നതായും ഇ.ഡി കണ്ടെത്തി. സ്വപ്നയുടെ സാമ്പത്തിക ഇടപാെടല്ലാം ശിവശങ്കറിന് അറിയാമായിരുന്നെന്ന് തെളിയിക്കുന്നതായി വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ് ചാറ്റ്. ശിവശങ്കറിെൻറ നിർദേശപ്രകാരം ഇന്ത്യൻ രൂപ ഡോളറിലേക്ക് മാറ്റി സ്വപ്നക്ക് നൽകിയതായി ബാങ്ക് മാനേജറുടെ മൊഴിയുമുണ്ട്. ശിവശങ്കറിെൻറ 11 വിദേശയാത്രകളിൽ പലതിലും സ്വപ്ന ഒപ്പമുണ്ടായിരുന്നു. സ്വപ്നയെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിെൻറ മറവിൽ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിതല സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന നടത്തിയ 21 സ്വർണക്കടത്തും ഐ.ടി വകുപ്പിൽ ജോലിക്ക് കയറിയശേഷമാണ്. അതിനാൽ പരോക്ഷമായി ശിവശങ്കറിന് ഇതിലുള്ള ബന്ധവും അന്വേഷണ വിധേയമാകും.
ചോദ്യങ്ങൾക്ക് മുന്നിൽ തളർന്ന് ശിവശങ്കർ
ബുധനാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്ത ശേഷം നടന്ന ആറര മണിക്കൂർ ചോദ്യം ചെയ്യൽ കൂടിയായതോടെ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ശിവശങ്കറിെൻറ വിശദീകരണം 93 മണിക്കൂർ പിന്നിട്ടു.
വിശദീകരിക്കും തോറും ഏറുന്ന ആശയക്കുഴപ്പവും പറയുന്ന കാര്യങ്ങളിലെ വൈരുധ്യവും വീണ്ടും വീണ്ടും ശിവശങ്കറിനെ ചോദ്യമുനയിൽ നിർത്തുകയാണ്. ഏഴു ദിവസത്തെ കസ്റ്റഡി കാലയളവിൽ ഇ.ഡിയുടെയും തുടർന്ന് കസ്റ്റംസിെൻറയും മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യൽ ഇനിയുമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമായി ഏറെ നാൾ വാണ ശിവശങ്കറിനെ വ്യാഴാഴ്ച മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുേമ്പാൾ തളർച്ചയും നിർവികാരതയും നിരാശയുമായിരുന്നു മുഖത്ത്. ശിവശങ്കർ പറയുന്ന കാര്യങ്ങളിൽ ആദ്യം മുതൽ പൊരുത്തക്കേടുണ്ടായിരുന്നു. സ്വപ്ന സുരേഷുമായുള്ള ബന്ധവും ഇടപാടുകളും ബോധപൂർവം മറച്ചായിരുന്നു മറുപടികളത്രയും. ഒരേ കാര്യത്തിൽ മറ്റ് പ്രതികളുടെയും ശിവശങ്കറിെൻറയും മൊഴികളിൽ വൈരുധ്യം മുഴച്ചുനിന്നു. ഒടുവിൽ ഡിജിറ്റൽ തെളിവുകൾക്കു മുന്നിൽ ശിവശങ്കറിനു പിടിച്ചുനിൽക്കാനായില്ല.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുമായുള്ള ബന്ധം, ഇതുവഴിയുണ്ടായ സാമ്പത്തിക നേട്ടം, ചാർട്ടേഡ് അക്കണ്ടൻറുമായുള്ള വാട്സ്ആപ് സന്ദേശങ്ങൾ, പദവി ദുരുപയോഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ളതായിരുന്നു ബുധനാഴ്ചത്തെ ചോദ്യങ്ങൾ പലതും. വൈകീട്ട് മൂന്നിന് തുടങ്ങിയ ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ച ഒരു മണിവരെ നീണ്ടെന്നാണ് ശിവശങ്കർ കോടതിയിൽ പറഞ്ഞത്. ഈ സമയം ഏറെ തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
രാത്രി അറസ്റ്റിനുശേഷം വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോൾ ഇടക്കെല്ലാം മേശപ്പുറത്ത് കൈവെച്ച് അതിൻമേൽ ചാഞ്ഞു. പുറത്തിറങ്ങിയപ്പോഴെല്ലാം ചാനൽ മൈക്കുകൾക്ക് നേരെ മുഖംതിരിച്ചു. നിരാശയും തുടർച്ചയായ ചോദ്യം ചെയ്യലുകളുടെ സമ്മർദവും സൃഷ്ടിച്ച അവശത പ്രകടമായിരുന്നു.
നടുവേദനയെന്ന് ശിവശങ്കർ, ക്ഷീണിതനായി കോടതിയിൽ
ബുധനാഴ്ച കസ്റ്റഡിയിലെടുത്തതുമുതൽ ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുടുങ്ങുകയും ഒടുവിൽ അറസ്റ്റിന് വഴങ്ങുകയും ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിലെത്തിയത് ക്ഷീണിതനായി. മാരത്തൺ ചോദ്യം ചെയ്യലിെൻറയും മാനസിക സംഘർഷവും കോടതി നടപടികളിൽതന്നെ ശിവശങ്കറിൽനിന്ന് വ്യക്തമായിരുന്നു.
ശക്തമായ നടുവേദനയുണ്ടെന്നും രണ്ടര മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്യലിന് ഇരിക്കാനാവില്ലെന്നും കോടതി നടപടിക്കിടെ ശിവശങ്കർ പറഞ്ഞു. നടുേവദനക്ക് ചികിത്സ വേണം. അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ ചെയ്യാൻ പോകുന്നത് ഒഴിവാക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ആയുർവേദ കേന്ദ്രത്തിൽനിന്ന് ചികിത്സ തീരും മുമ്പ് ഡിസ്ചാർജ് ചെയ്യിച്ചതായും ശിവശങ്കർ ആരോപിച്ചു.
അന്വേഷണവുമായി പൂർണമായി സഹകരിച്ചിരുന്നു. എന്നാൽ, അന്വേഷണവുമായി സഹകരിച്ചെന്ന വാദം കളവാണെന്ന് ഇ.ഡി ബോധിപ്പിച്ചു. ഒടുവിൽ ഇ.ഡിയുടെ 14 ദിവസത്തെ കസ്റ്റഡി ആവശ്യം ഏഴ് ദിവസമാക്കി അനുവദിച്ച കോടതി ശിവശങ്കറിെൻറയും ആവശ്യങ്ങൾ പരിഗണിച്ചു.
ബുധനാഴ്ച ആറര മണിക്കൂറും വ്യാഴാഴ്ച രാവിലെയും ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.