അയോധ്യ​യെ കേന്ദ്ര സർക്കാർ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു -സാദിഖലി തങ്ങൾ

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യെ മോ​ദി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ യൂ​ത്ത് ലീ​ഗ് മ​ഹാ​റാ​ലി​യു​ടെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പേ​രി​ലു​ള്ള രാ​ഷ്ട്രീ​യ​ക്ക​ളി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ്രീ​രാ​മ​നെ എ​ല്ലാ​വ​രും ആ​ദ​ര​വോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ൽ, അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പേ​രി​ലു​ള്ള രാ​ഷ്ട്രീ​യ​ക്ക​ളി​യി​ൽ വീ​ഴാ​ൻ മാ​ത്രം മ​ണ്ട​ന്മാ​ര​ല്ല ജ​നം. ബാ​ബ​രി മ​സ്ജി​ദി​ന്‍റെ ച​രി​ത്ര യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട് ഇ​ന്ത്യ​യെ​യും മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തെ​യും ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​ത​വൈ​കാ​രി​ക​ത​യെ ചൂ​ഷ​ണം ചെ​യ്ത് രാ​ഷ്ട്രീ​യ​നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് കാ​ണാ​തി​രി​ക്കാ​ൻ മു​സ്‌​ലിം ലീ​ഗി​ന് ക​ഴി​യി​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ നി​ല​നി​ർ​ത്താ​ൻ ഇ​ൻ​ഡ്യ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. ആ​ഞ്ഞു​പി​ടി​ച്ചാ​ൽ ബി.​ജെ.​പി​യെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൂ​ത്തെ​റി​യാ​ൻ പ്ര​യാ​സ​മു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ഴു​ള്ള ഭ​യം കാ​ര​ണ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രേ​ന്ത്യ​യി​ൽ പാ​ഞ്ഞു​ന​ട​ക്കു​ന്ന​തെ​ന്നും വി​ശ്വാ​സം ഉ​പ​യോ​ഗി​ച്ച് ബി.​ജെ.​പി ന​ട​ത്തു​ന്ന ക​ളി ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​സ്‍ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ന​വ​റ​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മു​സ്‍ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ട്ര​ഷ​റ​ർ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​പി.​എ. മ​ജീ​ദ്, നി​യ​മ​സ​ഭ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി, യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ. ഫൈ​സ​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Central government is using Ayodhya for political gain - Sadikhali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.