തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ മുൻഗണന ലിസ്റ്റിൽപെടാത്തതിനാൽ സൗജന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് പുറത്തായ നീല കാർഡുകാർക്കും (സ്റ്റേറ്റ് പ്രയോർട്ടി) ഇൻഷുറൻസ് പരിരക്ഷ നൽകാൻ സർക്കാർ തീരുമാനം. നീല കാർഡുകാരുടെ പട്ടികയിൽ ഗുരുതുര രോഗം ബാധിച്ച കുടുംബങ്ങൾക്കാണ് ആർ.എസ്.ബി.വൈ-ചിസ് കാർഡ് നൽകുക. സംസ്ഥാനത്ത് ഇൗ വിഭാഗത്തിൽ ആകെ 29.35 ലക്ഷം കുടുംബങ്ങളാണുള്ളത്. രാഷ്ട്രീയ സാസ്ഥ്യ ബീമ യോജന (ആർ.എസ്.ബി.വൈ) വ്യവസ്ഥപ്രകാരം മുൻഗണനവിഭാഗം റേഷൻകാർഡുള്ളവർക്കേ സൗജന്യ ആരോഗ്യ ഇൻഷുറൻസിന് അർഹതയുള്ളൂ. റേഷൻ കാർഡ് പുതുക്കൽ പൂർത്തിയായതോടെ ആരോഗ്യ ഇൻഷുറൻസിന് അർഹതയുള്ളവരിൽതന്നെ നെല്ലാരു ശതമാനം കുടുംബങ്ങളും മറ്റ് മാനദണ്ഡങ്ങളുടെ പേരിൽ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് പുറത്തായിരുന്നു.
ഇൗ വിഭാഗത്തിലെ രോഗബാധിതരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേരളത്തിലെ നിർവഹണ ഏജൻസിയായ ചിയാകിെൻറ (കോംപ്രഹെൻസിവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഒാഫ് കേരള) എക്സിക്യൂട്ടിവ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ തീരുമാനം.
രോഗബാധിതനെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ റേഷൻ കാർഡിൽതന്നെ സാക്ഷ്യപ്പെടുത്തി നൽകണമെന്നാണ് നീല കാർഡുകാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള മാനദണ്ഡം. ആർ.എസ്.ബി.വൈ-ചിസ് കാർഡുകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്കും ലഭിക്കും.
നിലവിൽ 34.84 ലക്ഷം കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് സൗജന്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇതിൽ 14.30 ലക്ഷം പേർ സംസ്ഥാന സർക്കാർ പ്രീമിയം നൽകുന്ന ചിസിൽ ഉൾപ്പെട്ടവരാണ്. നിലവിലെ വ്യവസ്ഥകൾ പ്രകാരം അഞ്ചംഗ കുടുംബത്തിന് 30000 രൂപയുടെ ചികിത്സയാണ് സൗജന്യമായി ലഭിക്കുന്നത്. കുടുംബത്തിൽ 60 വയസ്സിന് മുകളിലുള്ള അംഗങ്ങളുണ്ടെങ്കിൽ ഒാരോ അംഗത്തിനും 30,000 രൂപയുടെ സൗജന്യചികിത്സ ആനുകൂല്യവും ലഭിക്കും. കുടുംബത്തിന് പൊതുവായുള്ള 30,000 രൂപ ആനുകൂല്യത്തിന് പുറമെയാണിത്. വൃക്ക, കരൾ, മസ്തിഷ്കം എന്നിവയെ ബാധിക്കുന്ന ഗുരുതരരോഗങ്ങളുള്ളവർക്ക് 70,000 രൂപയുടെ ചികിത്സയും ഇൻഷുറൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതേസമയം നെല്ലാരു ശതമാനം സ്വകാര്യ ആശുപത്രികളും ഇൻഷുറൻസ് പദ്ധതിയിൽനിന്ന് വിട്ടുനിൽക്കുന്നത് സാധാരണക്കാരുടെ മെച്ചപ്പെട്ട സൗജന്യ ചികിത്സ ലഭ്യതയെ ബാധിക്കുന്നുണ്ട്. പദ്ധതിയിൽ ചേർന്നാൽ നഷ്ടം സഹിച്ച് രോഗിയെ ചികിത്സിക്കേണ്ടിവരുമെന്നതാണ് പല സ്വകാര്യ ആശുപത്രികളുടെയും വിമുഖതക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.