കേരളത്തോടുള്ള കേന്ദ്ര അവഗണന; കാ​സ​ർ​കോ​ട്‌ ജില്ല പഞ്ചായത്ത് ഐക്യദാർഢ്യ പ്രമേയത്തിന് കോൺഗ്രസ്, ലീഗ് പിന്തുണ

കാ​സ​ർ​കോ​ട്‌: കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ കോ​ൺ​ഗ്ര​സ്, ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ. വ്യാ​ഴാ​ഴ്‌​ച ചേ​ർ​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ബ​ജ​റ്റ് ച​ർ​ച്ച യോ​ഗ​ത്തി​ലാ​ണ്‌ ലീ​ഗ്‌, കോ​ൺ​ഗ്ര​സ്‌ അം​ഗ​ങ്ങ​ൾ സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത്‌.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി.​ജെ. സ​ജി​ത്താ​ണ്‌ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്‌. മു​സ്‍ലിം ലീ​ഗി​ലെ ഗോ​ൾ​ഡ​ൻ അ​ബ്ദു​റ​ഹ്‌​മാ​ൻ ആ​ദ്യം പി​ന്തു​ണ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട്‌ വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​രം ന്യാ​യ​മാ​ണ്‌. കേ​ന്ദ്ര സ​ർ​ക്കാ​ർ ബി.​ജെ.​പി​യി​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട്‌ കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ സ​മ​രം ആ​വ​ശ്യ​മാ​ണ്‌. ഈ ​സ​മ​ര​ത്തി​ൽ യു.​ഡി.​എ​ഫ്‌ എം.​എ​ൽ.​എ​മാ​രെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും ഗോ​ൾ​ഡ​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ്‌ എം.​എ​ൽ.​എ​മാ​രെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ മ​റു​പ​ടി പ​റ​ഞ്ഞു. ര​ണ്ട്‌ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ വി​യോ​ജി​ച്ചു.

Tags:    
News Summary - Central neglect of Kerala; Congress, League support for kasargod district panchayat solidarity resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.