മലപ്പുറം: എട്ടു വർഷത്തിനിടെ നെല്ല് സംഭരിച്ച വകയിൽ സംസ്ഥാനത്തിന് മതിയായ തുക നൽകാതെ കേന്ദ്രം. 1079.5 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാനുള്ളത്. കർഷകരിൽനിന്ന് നെല്ല് സംഭരിച്ചതിന് 2017-18 മുതൽ 2024-25 വരെയുള്ള കണക്കുപ്രകാരമാണിത്.
എട്ടു വർഷമായി 8341.28 കോടിയാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. ഇതിൽ 7261.78 കോടി രൂപയാണ് നൽകിയത്. 2024-25 സാമ്പത്തികവർഷം മാത്രം നെല്ല് സംഭരിച്ച വകയിൽ 376.34 കോടി കേന്ദ്രം നൽകാനുണ്ട്. 2017-18ൽ നെല്ല് സംഭരിച്ച വകയിൽ 742.68 കോടി രൂപയാണ് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. ഇതിൽ 736.31 കോടി അനുവദിക്കുകയും 6.37 കോടി ബാക്കിവെക്കുകയും ചെയ്തു. പിന്നീട് വന്ന ഓരോ വർഷത്തിലും കേരളത്തിന് ലഭിക്കാനുള്ള തുകയുടെ തോത് വർധിച്ചുവരുകയായിരുന്നു.
2018-19ൽ 538.2 കോടി ആവശ്യപ്പെട്ടപ്പോൾ 531.66 കോടി അനുവദിച്ച് 6.54 കോടി നൽകാതെ മിച്ചം വെച്ചു. 2019-20ൽ 1221.76 കോടി ആവശ്യപ്പെട്ടപ്പോൾ 1125.11 കോടി നൽകി 96.65 കോടി മിച്ചം വെച്ചു. 2020-21ൽ 1269.25 കോടി ചോദിച്ചപ്പോൾ 1254.15 കോടി നൽകി 15.10 കോടി ബാക്കിവെച്ചു. 2021-22ൽ 1380.91 കോടി ആവശ്യപ്പെട്ടപ്പോൾ 1349.02 കോടി അനുവദിച്ച് 31.89 കോടി മിച്ചം വെച്ചു. 2022-23ൽ 1491.64 കോടി ആവശ്യപ്പെട്ടതിൽ 1140.41 കോടി നൽകി 351.23 കോടി മിച്ചം വെച്ചു. 2023-24ൽ 1320.50 കോടി ചോദിച്ചപ്പോൾ 1125.12 കോടി അനുവദിച്ച് 195.38 കോടിയാണ് നൽകാതെ മിച്ചം വെച്ചത്. 2023-24 സീസണിൽ മാത്രം സംസ്ഥാനത്ത് 1,97,379 കർഷകരിൽനിന്നായി 5.52 ലക്ഷം ടൺ മെട്രിക് നെല്ല് സംഭരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.