സെനറ്റിൽ നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി; വിധി പറയുന്നത് ഹൈകോടതി മാറ്റിവെച്ചു

കൊച്ചി: ചാൻസലർ പുറത്താക്കിയതിനെതിരായ കേരള സർവകലാശാല സെനറ്റംഗങ്ങളുടെ ഹരജിയിൽ വിധി പറയുന്നത് ഹൈകോടതി മാറ്റിവെച്ചു. ഹരജിയിൽ കക്ഷിചേരാൻ പുതിയ അപേക്ഷ എത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ വിധി പ്രസ്താവം മാറ്റിവെച്ചത്.

പുതിയ അപേക്ഷകളിൽ അടുത്ത വ്യാഴാഴ്ച വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. അതിനുശേഷം മാത്രമേ വിധി പ്രസ്താവം നടത്തുകയുള്ളു.

സെനറ്റിൽ നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വി.സിമാർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ ഇടക്കാല ഉത്തരവ് തുടരും.

Tags:    
News Summary - Chancellor's action on expulsion from the Senate; The High Court adjourned the verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.