സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പാർട്ടി ഏൽപിച്ചത്​ വലിയ ഉത്തരവാദിത്തമെന്ന്​ ​പുതുപ്പള്ളിയിലെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ചുമതല പൂര്‍ണമായി നിര്‍വഹിക്കും. പിതാവ്​ 53 വർഷം പുതുപ്പള്ളിയുടെ പ്രതിനിധിയായിരുന്നു. അതിനൊപ്പം​ ഉയർന്ന്​ ​പ്രവർത്തിക്കുകയെന്നത്​ വലിയ വെല്ലുവിളിയാണ്​. ആ ദൗത്യം ഏറ്റെടുക്കുന്നു.

അപ്പ മരിച്ചതിന്‍റെ വികാരം മണ്ഡലത്തിലുണ്ട്. ഇതിനൊപ്പം രാഷ്ട്രീയവും ചർച്ചയാകും. എല്ലാ മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെ.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ തുടങ്ങി ദേശീയ തലത്തിലെയും കേരളത്തിലെയും മുഴുവൻ നേതാക്കള്‍ക്കും നന്ദി പറയുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുമ്പോൾ പുതുപ്പള്ളി കരോട്ട്​ വള്ളക്കാലിൽ വീട്ടിലായിരുന്നു ചാണ്ടി ഉമ്മൻ. പിന്നീട്​ പുതുപ്പള്ളി സെന്‍റ്​ ജോർജ്​ ഓർത്തഡോക്സ്​ വലിയ പള്ളിയിലെത്തി അവിടെയുണ്ടായിരുന്ന മാതാവിന്‍റെ കാലിൽ തൊട്ട്​ അനുഗ്രഹം തേടി. തുടർന്ന്​ പിതാവിന്‍റെ കല്ലറയിൽ ചുംബിച്ച്​ പ്രാർഥിക്കുകയും ചെയ്തു. 

Tags:    
News Summary - Chandi Oommen said that the election will be the verdict against the state government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.