ചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമി​ന്‍റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും ഹിഷാമിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗിയും അഡ്വ. ഹാരിസ് ബീരാനും ചേർന്ന് മുന്നോട്ടുവെച്ചു. ഒമ്പതു വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്നാണ് അഭിഭാഷകരുടെ വാദം.

Tags:    
News Summary - Chandra Bose murder case: Supreme Court notice on Hisham's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.