Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2023 2:40 PM GMT Updated On
date_range 20 March 2023 2:41 PM GMTചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമിന്റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്
text_fieldsbookmark_border
ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും ഹിഷാമിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗിയും അഡ്വ. ഹാരിസ് ബീരാനും ചേർന്ന് മുന്നോട്ടുവെച്ചു. ഒമ്പതു വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്നാണ് അഭിഭാഷകരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story