തിരുവനന്തപുരം: ലാറ്റിനമേരിക്കൻ വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ. അലെയ്ഡ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള സന്ദർശനത്തിനെത്തിയ അലെയ്ഡ തിങ്കളാഴ്ച രാവിലെ ക്ലിഫ്ഹൗസിൽ എത്തിയാണ് പിണറായി വിജയനെ കണ്ടത്. സി.പി.എം പി.ബി അംഗം എം.എ. ബേബിയും ഒപ്പമുണ്ടായിരുന്നു.
ക്യൂബൻ യാത്രകളും ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞുനിന്നതായിരുന്നു അര മണിക്കൂർ നീണ്ട സംഭാഷണമെന്ന് പിന്നീട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്നാണ് ഡോ. അലെയ്ഡ സംസാരിച്ചത്. സംഭാഷണമധ്യേ ബേബി ക്യൂബൻ യാത്രയെ കുറിച്ച് ഓർമിപ്പിച്ചു. 1994ൽ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ ക്യൂബയിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു തങ്ങളെന്ന് പിണറായി സ്മരിച്ചു.
സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലെയ്ഡയും പങ്കുവെച്ചു. കേരളത്തിലേക്കുള്ള തെൻറ ആദ്യയാത്രയും അവർ ഓർമിച്ചു. കേരളത്തിെൻറ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലെയ്ഡ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചശേഷം അരമണിക്കൂറിനു ശേഷമാണ് അലെയ്ഡ യാത്ര പറഞ്ഞത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്, സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരുമായും അലെയ്ഡ കൂടിക്കാഴ്ച നടത്തി. ജൂലൈ 31ന് ഇ.എം.എസ് അക്കാദമി സന്ദര്‍ശിച്ചശേഷം രാത്രി കണ്ണൂരിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.