നടന്‍ വിനീതി​​െൻറ ശബ്​ദം അനുകരിച്ച്​ നര്‍ത്തകിമാര്‍ക്ക് തൊഴിൽ വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​

തിരുവനന്തപുരം: നടന്‍ വിനീതി​െൻറ നമ്പറില്‍ നിന്നെന്ന വ്യാജേന വാട്‌സ്​ആപ്​ കോള്‍ ചെയ്​ത്​ ചില നര്‍ത്തകിമാര്‍ക്ക്​ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തെന്ന്​ പരാതി. അമേരിക്കയില്‍നിന്നുള്ള നമ്പറില്‍ നിന്നാണ്​ തട്ടിപ്പ്​ വിളികൾ. വിനീത് ഡി.ജി.പിക്ക് നൽകിയ പരാതി ഹൈടെക് സെല്ലിന്​ കൈമാറും.

വിനീതി​െൻറ ശബ്​ദം അനുകരിച്ചാണ് വിളികൾ വന്നത്​. വിനീതി​െൻറ ശബ്​ദത്തില്‍ വിളി വന്നതായി അടുപ്പമുള്ളയാള്‍ അദ്ദേഹത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഗൗരവമുള്ള വിഷയമാണിതെന്നും ആരും തട്ടിപ്പിനിരയാകാതിരിക്കാന്‍ അവബോധം നല്‍കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നുമാണ്​ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. നേരത്തെ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരുടെ വ്യാജ ​പ്രൊഫൈൽ സൃഷ്​ടിച്ച്​ തട്ടിപ്പിന്​ ശ്രമം നടന്നിരുന്നു. 

Tags:    
News Summary - Cheating by offering jobs to dancers by imitating actor Vineeth's voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.