കൊച്ചി: നാവിക ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി വിവിധ ജില്ലകളി ൽ നിരവധി പേരിൽനിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയ യുവതി അറസ്റ്റിൽ. ചെറായി തുണ്ടത്തിൽ വീട്ടിൽ ശാമുലിെൻറ ഭാര്യ ദേവിപ്രിയ ബാബുവാണ് (30) നോർത്ത് പൊലീസിെൻറ പിടിയിലായത്. വടുതല സ്വദേശി നിജോ ജോർജിൽനിന്ന് നേവൽ ബേസിൽ ക്ലർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 70,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് പിടിയിലായത്.ഒരുവർഷമായി ഇവർ തട്ടിപ്പ് നടത്തിവരുകയായിരുന്നു.
തൃശൂർ സ്വദേശിനിയായ വീട്ടമ്മയുടെ രണ്ട് മക്കൾക്ക് ജോലി വാഗ്ദാനം നൽകി ആറുലക്ഷം രൂപ വാങ്ങിയിരുന്നു. ഇവർക്ക് നേവൽ ക്വാർട്ടേഴ്സ് തയാറായിട്ടുണ്ടെന്ന് പറഞ്ഞതിനാൽ അവർ തൃശൂരുള്ള വാടകവീട് ഒഴിഞ്ഞിരുന്നു. കൂടാതെ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ തരപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അവിടുത്തെ യൂനിഫോം തയ്പ്പിക്കുകയും പഴയ സ്കൂളിൽനിന്ന് ടി.സി വാങ്ങിപ്പിക്കുകയും ചെയ്തു. വാങ്ങുന്ന പണം നേവൽ ബേസിലെ യൂനിയൻ നേതാക്കൾക്കും ഉന്നത നാവിക ഉദ്യോഗസ്ഥർക്കുമാണ് കൊടുക്കുന്നതെന്നും അവർവഴിയാണ് ജോലി ശരിയാക്കുന്നതെന്നുമാണ് പ്രതി പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.