ചിറ്റൂർ: കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് ഗുണ്ടാപിരിവ് നടത്തിയ ആറംഗസംഘം പിടിയിൽ. ഗോപാലപുരത്തെ തമിഴ്നാട് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് ഭീഷണിപ്പെടുത്തി പിരിവ് നടത്തിയ കൊഴിഞ്ഞാമ്പാറ കരുമാണ്ട കൗണ്ടന്നൂർ ജെ.പി. നഗർ സ്വദേശികളായ അയ്യാസ്വാമി (32), വിഘ്നേഷ് (24), പ്രദീപ് (28), രതീഷ് (29), നാഗമാണിക്യം (35), വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ കറുപ്പസ്വാമി (35) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി ഗോപാലപുരത്തിനു സമീപത്ത് പിടികൂടിയത്.
രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. തമിഴ്നാട്ടിലെ ആർ.ടി.ഒ, പൊലീസ് ചെക്ക്പോസ്റ്റുകൾക്ക് സമീപം പൊലീസുകാരെന്ന വ്യാജേന വാഹനങ്ങൾ തടഞ്ഞ് പിരിവ് നടത്തുന്നവരാണിവർ. തമിഴ്നാട് പൊലീസിെൻറ ഒത്താശയോടെയാണിത്. ഫ്രണ്ട്സ് ഓഫ് പൊലീസ് എന്ന പേരിൽ സാമൂഹിക വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ.
മേയ് ഒമ്പതിന് കൊടൈക്കനാലിൽ നിന്ന് മടങ്ങിയ പട്ടാമ്പി സ്വദേശികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കാറിലുണ്ടായിരുന്ന ആഷിഖ്, മുഹമ്മദലി, നാസർ, അബ്ബാസ് എന്നിവരെ മർദിക്കുകയും കാറിെൻറ ഗ്ലാസുകൾ തകർക്കുകയും ചെയ്ത ശേഷം 1200 രൂപ കവരുകയായിരുന്നു. ഇവർക്കെതിരെ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിൽ കൂടുതൽ പരാതി ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.