തിരുവനന്തപുരം: സി.പി.എമ്മുകാരായ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തി ൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് നടപടിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പുനഃപ രിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ശനിയാഴ്ച ഉത്തരമേഖല ഐ.ജി അശോക് യാദവ ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് വിശദ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
യുവാക്കൾക്കെതിരെ മാവോവാദിബന്ധം ആരോപിക്കുന്ന തരത്തിൽ തെളിവുകൾ ഉണ്ടോയെന്ന് പ രിശോധിക്കണമെന്നും അന്വേഷണത്തിൽ വീഴ്ച്ചപറ്റിയാൽ ഏത് ഉന്നതനായാലും മുഖംനോക്കാതെ നടപടി എടുത്തിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയെ അറിയിച്ചു. ഇതോടെ സംഭവം പുനഃപരിശോധിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി െഷയ്ഖ് ദർവേശ് സാഹിബിനെ ഡി.ജി.പി ചുമതലപ്പെടുത്തി. ഐ.ജി നടത്തിയത് പ്രാഥമിക അന്വേഷണമായിരുന്നെന്നും എ.ഡി.ജി.പി നൽകുന്ന റിപ്പോർട്ടായിരിക്കും കോടതിയിൽ സമര്‍പ്പിക്കുകയെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ വ്യക്തമാക്കി.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശികളായ അലന് ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തതെന്നും അതിനാൽ ഇവർക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കേണ്ടതില്ലെന്നുമാണ് ഐ.ജി അശോക് യാദവ് ശനിയാഴ്ച ഡി.ജി.പിയെ അറിയിച്ചത്. ഐ.ജിയുടെ റിപ്പോർട്ട് അതേപടി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എന്നാൽ ഐ.ജിയുടെ നിലപാട് തള്ളി മന്ത്രിമാരും പാർട്ടിനേതാക്കളും രംഗത്തെത്തിയതോടെ മുഖ്യമന്ത്രി സമ്മർദത്തിലായി.
ലഘുലേഖകൾ കണ്ടെത്തിയതുകൊണ്ട് മാത്രം മാവോവാദി ബന്ധം ആരോപിക്കാനാകില്ലെന്നും യു.എ.പി.എ ചുമത്തുന്നതിന് മുമ്പ് വ്യക്തമായ നിയമവശങ്ങൾ പൊലീസ് തേടിയില്ലെന്നും ഇൻറലിജൻസും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് ഐ.ജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
അതിനിടെ യു.എ.പി.എ കേസ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. യു.എ.പി.എ പൊലീസ് ചാർത്തിയ ഉടനെ പ്രാബല്യത്തിൽ വരില്ല. സർക്കാറിെൻറ പരിശോധന നടക്കണം. അതിനുപുറമെ ജസ്റ്റിസ് ഗോപിനാഥൻ ചെയർമാനായുള്ള കമീഷെൻറ പരിശോധന നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.