തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പ രിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ചൊ വ്വാഴ്ച രാവിലെയാണ് അവസാനിച്ചത്.
പല ചെക്പോസ്റ്റുകളിൽ നിന്നും കണക്കിൽപെടാ ത്ത പണം പിടിച്ചെടുത്തു. ചില ഓഫിസുകളിൽ വിജിലൻസ് പരിശോധനയിൽ പിടിക്കപ്പെടാതിരിക ്കാൻ യഥാർഥ തുക കുറച്ചു കാണിക്കുന്നത് കാരണം കാഷ് രജിസ്റ്ററിലും ഓഫിസിലെ തുകയിലും വ്യത്യാസം കണ്ടെത്തി. ചില ഓഫിസുകളിൽ കൈക്കൂലി ലഭിക്കുന്ന തുകകൾ അപ്പപ്പോൾ മാറ്റുന്നതായും വ്യക്തമായി.
പാലക്കാട് വാളയാർ മോട്ടോർ വാഹന ചെക്പോസ്റ്റിൽ കാഷ് കൗണ്ടറിലെ തുക ബിൽ പ്രകാരമുള്ള തുകയെക്കാൾ 20,000 രൂപ കുറവായിരുന്നു. ഈ തുക കണ്ടെത്തുന്നതിന് വിജിലൻസ് നടത്തിയ പരിശോധനയിൽ അടുത്ത മുറിയിൽ നിന്നും 10,000 രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽപെടാത്ത 2500 രൂപയും കണ്ടെത്തി. ഉദ്യോഗസ്ഥർ കലക്ഷൻ തുകയും കൈക്കൂലിയായി ലഭിക്കുന്ന തുകയും അപ്പപ്പോൾ കാഷ് കൗണ്ടറിൽ നിന്നും മാറ്റുന്നതിനാലാണ് ഇപ്രകാരം കുറവ് വന്നത്. ഡ്യൂട്ടി കഴിയുന്ന സമയം തുക ഒത്തുനോക്കി ബിൽ പ്രകാരമുള്ള തുക സർക്കാറിലേക്ക് അടയ്ക്കുകയും ബാക്കി ഉദ്യോഗസ്ഥർ വീതിച്ചെടുക്കുകയും ചെയ്യുകയാണെന്ന് വ്യക്തമായി.
വയനാട് തോൽപ്പെട്ടി മോട്ടോർ വാഹന ചെക്പോസ്റ്റിൽ കണക്കിൽപെടാത്ത 10,070 രൂപയാണ് കണ്ടെത്തിയത്. ഈ ഓഫിസിലെ ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോൾ തന്നെ കൈക്കൂലിയായി കിട്ടാൻ സാധ്യതയുള്ള തുക മുൻകൂട്ടി കണ്ട് കൈവശമുള്ള തുക എഴുതേണ്ട കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൂട്ടി എഴുതുന്നു. കൊല്ലം ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ സ്വകാര്യ ഏജൻറ് മോട്ടോർ വാഹന ഓഫിസിലിരുന്ന് ബില്ലുകളിലും ജി.ഡി.ആറിലും സീൽ പതിച്ചുനൽകുന്നത് കണ്ടെത്തി. ഇയാളുടെ പക്കൽ നിന്ന് 5450 രൂപയും പിടിച്ചെടുത്തു. ഇവിടത്തെ വേയ്ബ്രിഡ്ജ് മാസങ്ങളായി തരാറിലാണ്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ ശേഷം കടത്തിവിടുകയാണ്.
കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ ലോറി ക്ലീനർമാർ ആർ.സി ബുക്കിനകത്ത് 200 രൂപ മുതൽ 500 രൂപ വരെ െവച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്നതായും കണ്ടെത്തി.
പാലക്കാട് ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ െറസ്റ്റ് റൂമിലെ ഓലഷെഡിൽ തിരുകിയ നിലയിൽ 950 രൂപ വിജിലൻസ് പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള മോട്ടോർ വാഹന ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ പരസ്പരം ധാരണയിലെത്തിയശേഷം തുടർച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നു. മേലുദ്യോഗസ്ഥർ ഈ ഓഫിസിൽ പരിശോധന നടത്തുന്നുമില്ല. വിശദമായ റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറുമെന്നും ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു. പരിശോധനകൾക്ക് വിജിലൻസ് െഎ.ജി എച്ച്. വെങ്കിടേഷ്, ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.