പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും; ചേലക്കര ഇത്തവണ കോൺഗ്രസിനൊപ്പം -രമ്യ ഹരിദാസ്

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം വന്നത്. എൽ.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നിന്നാണ് ജയിച്ച് കയറിയതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ചേലക്കര ഇത്തവണ കോൺഗ്രസിനൊപ്പമാകുമെന്നും അവർ കൂട്ടിച്ചേർത്തു. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് പാർട്ടി തന്നെ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. പൊതുവിലെ രാഷ്ട്രീയ കാലാവസ്ഥ വളരെ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നെപ്പോലെയൊരു സാധാരണ പ്രവർത്തകന് പാർട്ടി ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നിരിക്കുന്ന പാലക്കാട്ടെ സ്ഥാനാർഥിത്വവും വലിയ അവസരമാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരിക്കെ എനിക്ക് ചുമതലയുണ്ടായിരുന്നത് പാലക്കാട് ജില്ലയിലാണ്. അന്ന് തൊട്ട് ഈ നിമിഷം വരെ ഒരുപാട് സഹോദരങ്ങളുള്ള സ്ഥലമാണ് പാലക്കാട്.

പാലക്കാട്ടെ സ്ഥാനാർഥിയായി പാർട്ടി എന്നെ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നു. മുതിർന്ന നേതാക്കളെ വിളിച്ചിരുന്നു. അവരുടെയെല്ലാം അനുഗ്രഹം എനിക്കുണ്ട്. പൊതുവിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് വളരെ അനുകൂലമാണ്. സിറ്റിങ് സീറ്റിൽ മത്സരിക്കുക എന്നത് വലിയ അവസരവും അതോടൊപ്പം വെല്ലുവിളിയുമാണ് -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Tags:    
News Summary - Chelakkara this time with Congress - Ramya Haridas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.