കൊച്ചി: ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.െഎ അന്വേഷണം അവസാനിപ്പിച്ചു. മൗലവിയുടേത് ആത്മഹത്യയായിരുന്നുവെന്ന മുൻ നിരീക്ഷണം ആവർത്തിച്ചാണ് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി കെ.ജെ. ഡാർവിൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ് മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.െഎ റിപ്പോർട്ട് നൽകുന്നത്. മൗലവിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന രീതിയിൽ പ്രചാരണം നടത്തിയവരുടെ വാദങ്ങൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സി.ബി.െഎ കോടതിയെ അറിയിച്ചു.
ഖാദിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിെൻറ ഒരു ലക്ഷണവുമില്ല. പോസ്റ്റുേമാര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍, വിദഗ്ധരുടെ നിരീക്ഷണങ്ങള്‍, മറ്റ് തെളിവുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ കൊലപാതകത്തിനുള്ള സാധ്യതയോ ആത്മഹത്യാ പ്രേരണ നല്‍കിയതിനോ തെളിവില്ലെന്നും അതൊരു ആത്മഹത്യയായിരുന്നുവെന്നുമാണ് സി.ബി.െഎ പറയുന്നത്. 2017 ജനുവരിയിൽ അന്വേഷണം അവസാനിപ്പിച്ച സി.ബി.െഎ ഹൈകോടതി നിർദേശപ്രകാരമാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.
ഒാേട്ടാ ഡ്രൈവറായ ആദൂർ അഷ്റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. 2010 ഫെബ്രുവരി 15 നാണ് ഖാദിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ഒാേട്ടാ ഡ്രൈവറായ അഷ്റഫ് 2010 ജനുവരി ഒന്ന് മുതൽ 2010 ഫെബ്രുവരി 14 വരെ ആറ് തവണ രണ്ട് പേരെ ഖാദിയുടെ വീടിന് സമീപം ഒാേട്ടായിൽ കൊണ്ടുപോയി ഇറക്കിയിരുന്നു. ബാബു, നിശാന്ത് എന്നിവരായിരുന്നു അവരെന്നും അവർ തെൻറ ഭാര്യാ പിതാവ് സുലൈമാനെയും സി.പി.എം നേതാവ് രാജനെയും കണ്ടിരുന്നെന്നും ഇവർക്ക് മൗവലിയുടെ മരണവുമായി ബന്ധമുണ്ടെന്ന തരത്തിലാണ് ആരോപണം ഉന്നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.