തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ രോഗമില്ലാതെ കീമോ തെറാപിക്ക് വിധേയയായ രജനിയുടെ ചികിത ്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്. എന്നാൽ, കോട്ടയ ം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് സ്ഥിരമായി പ്രശ്നങ്ങളുണ്ടെന്ന് പറയാനാകില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
മാവേലിക്കര പാലമേൽ ചിറക്കൽ രജനി (38) യെയാണ് അർബുദ രോഗമുണ്ടെന്ന പേരിൽ കീമോ തെറാപി ചെയ്തത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ. എന്നാൽ, മെഡിക്കൽ കോളജ് പതോളജി ലാബിൽ നിന്ന് കിട്ടിയ റിപ്പോർട്ടിൽ യുവതിക്ക് അർബുദമില്ലെന്ന് കണ്ടെത്തുകയും ചികിത്സ നിർത്തിവെക്കുകയായിരുന്നു.
ഈ സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാക്കും രണ്ട് സ്വകാര്യ ലാബുകൾക്കും എതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.