കോട്ടയം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തില്‍തന്നെ നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും 'ഐശ്വര്യ കേരളയാത്ര'യുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്തസേമ്മളനത്തിൽ അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തവർക്കെതിരായ കേസുകളും പിൻവലിക്കണം. നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ സര്‍ക്കാറെടുത്ത കേസുകളും പിൻവലിക്കണം. തീരുമാനമുണ്ടായില്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബി.പി.സി.എൽ സ്വകാര്യവത്കരിക്കുന്ന നടപടിയിൽ പ്രധാനമന്ത്രിക്ക് മുമ്പിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു. അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നു. തെഞ്ഞെടുപ്പുകാലത്ത് പോലും മോദിക്ക് മുന്നില്‍ നല്ല കുട്ടിയായിരിക്കാനാണ് പിണറായി ശ്രമിച്ചത്.
തൊഴിൽ കാത്തിരിക്കുന്ന യുവാക്കളെ സർക്കാർ വെല്ലുവിളിക്കുകയാണ്. സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്നവരോട് മുഖ്യമന്ത്രി ചർച്ച നടത്തണം. യു.ഡി.എഫ് പിൻവാതിൽ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ ജനം ശിക്ഷ നൽകിയിട്ടുണ്ട്. ഇതൊന്നും ആവർത്തിക്കില്ലെന്ന് പറഞ്ഞാണല്ലോ എൽ.ഡി.എഫ് അധികാരത്തിൽ കയറിയത്.
മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണെന്നും ചെന്നിത്തല ആരോപിച്ചു. കെ.പി.സി.സി പ്രസിഡൻറുമായി തർക്കമൊന്നുമില്ല.
കാപ്പനെ സ്വീകരിക്കുന്ന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എത്താതിരുന്നത് നേരത്തേ നിശ്ചയിച്ച പരിപാടിയുണ്ടായിരുന്നതിനാലാണ്. പി.സി. ജോർജിെൻറ യു.ഡി.എഫ് പ്രവേശനത്തിൽ തീരുമാനമായിട്ടില്ല.
ക്രൈസ്തവർ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. യു.ഡി.എഫ് ഇത് പരിഗണിക്കും. ഇതടക്കം വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. വിജയനുവേണ്ടിയാണ് ബി.ജെ.പിയുടെ വിജയയാത്രയെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.