തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയോട് മൈക്ക് പോലും പ്രതിഷേധിക്കുന്ന കാഴ്ചയാണിപ്പോൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എവിടെ പ്രസംഗിച്ചാലും മൈക്ക് പണിമുടക്കുന്നത് ഒരു പ്രതിഭാസമായി മാറി. ചിലപ്പോൾ മുഖ്യമന്ത്രി തന്നെ മൈക്ക് ഒടിച്ചു കളയുന്നു.
കേടാകുന്ന മൈക്ക് നന്നാക്കുന്നതാണ് ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ പ്രധാന പരിപാടി. മൈക്ക് റിപ്പയറിങ് ജോസ് കെ. മാണിക്ക് എൽ.ഡി.എഫ് നൽകുന്ന പാരിതോഷികമാണ്. ഇടതുമുന്നണിയുടെ മറ്റൊരു പരിപാടിയിലും ജോസ് കെ മാണിക്ക് റോളില്ല. അതേസമയം, മൈക്ക് നന്നാക്കാൻ പോകാത്തയാളാണ് ബിനോയ് വിശ്വം.
ഇനി അതിന്റെ പേരിൽ ഉണ്ടാകാൻ പോകുന്നത് രാജ്യസഭാ സീറ്റ് തർക്കമാകും. മൈക്ക് നന്നാക്കുന്ന ജോസ് കെ മാണിക്കാണോ, മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ പിണറായി വിജയൻ രാജ്യസഭാ സീറ്റ് നൽകുകയെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.