തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേകൾ ജനവികാരത്തിന്‍റെ യഥാർഥ പ്രതിഫലനമല്ല. യു.ഡി.എഫ് വൻ വിജയം നേടും. ലോക്സഭ തെരഞ്ഞെടുപ്പിലും എക്സിറ്റ് പോൾ എതിരായിരുന്നു. ഫലം വന്നപ്പോൾ യു.ഡി.എഫിന് വൻ നേട്ടമുണ്ടായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭരണത്തുടർച്ച കേരളം ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ വികാരം സർവേകൾ പ്രതിഫലിപ്പിച്ചില്ല. കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ ഭരണമുണ്ടാകും. പരാജിതന്‍റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നതായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എൽ.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ ലഭിക്കും. തുടർഭരണം വന്നാൽ യു.ഡി.എഫ് തകരുമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.