ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല സ​മ്മേ​ള​നം പു​ളി​യ​ന്മ​ല​യി​ൽ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തൊഴിലാളിവർഗത്തെ വഞ്ചിച്ച്​ സർക്കാർ മുതലാളിത്തത്തിന്‍റെ ചങ്ങാതിമാരായി -ചെന്നിത്തല

ക​ട്ട​പ്പ​ന: അ​ധ്വാ​നി​ക്കു​ന്ന തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തെ വ​ഞ്ചി​ച്ച്​ മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ​യും കോ​ടീ​ശ്വ​ര​ന്മാ​രു​ടെ​യും ച​ങ്ങാ​തി​മാ​രാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് എ.​ഐ.​സി.​സി വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല സ​മ്മേ​ള​നം പു​ളി​യ​ൻ​മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ.​ഡി.​എ​ഫ് എ​ന്ത്​ നാ​ട​കം ന​ട​ത്തി​യാ​ലും പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ 20 സീ​റ്റും യു.​ഡി.​എ​ഫ് നേ​ടും. പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നാ​ൽ അ​ടി​മാ​ലി​യി​ൽ സ​മ​രം ചെ​യ്ത​വ​രെ നേ​രി​ൽ കാ​ണു​ക​യും സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ 1600 രൂ​പ വീ​തം ഇ​രു​വ​ർ​ക്കും എ​ല്ലാ മാ​സ​വും ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു സ​മ്മേ​ള​നം. ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ രാ​ജാ മാ​ട്ടൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ​മാ​രാ​യ അ​ഡ്വ. ഇ.​എം.​ആ​ഗ​സ്തി, എ.​കെ.​മ​ണി, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സി.​പി.​മാ​ത്യു, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ൻ, ​ റോ​യി കെ.​പൗ​ലോ​സ്, അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജ്യോ​തി​ഷ്‌​കു​മാ​ർ മ​ല​യാ​ല​പ്പു​ഴ, അ​ഡ്വ.​എം.​എ​ൻ.​ഗോ​പി, പി.​ആ​ർ അ​യ്യ​പ്പ​ൻ, രാ​ജു ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Chennithala, the government cheated the working class and became friends of capitalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.