അച്ഛാ ദിന്‍െറ അര്‍ഥം ഇപ്പോഴാണ് മനസ്സിലായത് –ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പരിഷ്കരണം മൂലം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം കൂടി തടസ്സപ്പെട്ടതോടെ സംസ്ഥാനത്തെ പ്രതിസന്ധി പൂര്‍ണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിശ്ചിത മാസവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. അടുത്ത ദിവസങ്ങളില്‍ ശമ്പളം കിട്ടിയില്ളെങ്കില്‍ അവരുടെ ജീവിതം താളംതെറ്റും. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനവും അവതാളത്തിലാവുന്ന അവസ്ഥയാണ്. ഉല്‍പാദന, വാണിജ്യ, നിര്‍മാണ മേഖലകള്‍ നേരത്തേതന്നെ സ്തംഭിച്ചു.

അച്ഛാദിന്‍ എത്താന്‍ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ നടത്തിയ പ്രഖ്യാപനത്തിന്‍െറ അര്‍ഥം ഇപ്പോഴാണ് മനസ്സിലായത്. 50 ദിവസത്തെ സാവകാശമാണ് പ്രധാനമന്ത്രി ചോദിച്ചത്. പക്ഷേ ദിവസം കഴിയുംതോറും ബുദ്ധിമുട്ട് വര്‍ധിക്കുന്നു. 50 ദിവസം കഴിയുമ്പോള്‍ ബുദ്ധിമുട്ട് ശീലമായി മാറുമെന്നാണോ ഉദ്ദേശിച്ചത്? സാമ്പത്തിക സമത്വം കൈവരുത്തുന്നതിന് ഒന്നുകില്‍ സമ്പത്ത് എല്ലാവര്‍ക്കും തുല്യമായി വിഭജിച്ചുനല്‍കുകയോ അല്ളെങ്കില്‍ എല്ലാവരെയും ദരിദ്രരാക്കുകയോ ആണ് വേണ്ടതെന്നാണ് പറയാറുള്ളത്. ഇതില്‍ രണ്ടാമത്തെ മാര്‍ഗമാണോ മോദി പിന്തുടരുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ ചോദിച്ചു.

Tags:    
News Summary - chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.