തിരുവനന്തപുരം: വായ്പ പരിധി മറികടന്നുള്ള കേരള സർക്കാരിന്റെ പുതിയ കടമെടുപ്പ് ഭരണഘടനയുടെയും കേന്ദ്ര നിയമത്തിന്റെയും ലംഘനമായതു കൊണ്ടാണ് 10,000 കോടി രൂപ കൂടി കടമെടുക്കാനുള്ള കേരളത്തിന്റെ ഹർജി രണ്ടംഗ സുപ്രീം കോടതി ബഞ്ച് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്,
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സംസ്ഥാനത്തിന്റെ വാർഷിക വരുമാനമായ സഞ്ചിത നിധിയുടെ ഈടിന്മേലാണ് കടമെടുക്കേണ്ടത്. ഈടിനേക്കാൾ അധികം കടം പാടില്ല. കേരളത്തിന്റെ സഞ്ചിത നിധി ഇപ്പോൾ ഒരു ലക്ഷം കോടിയോളം രൂപയാണ്. മൊത്തം പൊതു കടം നാലേകാൽ ലക്ഷം കോടി രൂപയാണ്. കേന്ദ്രനിയമപ്രകാരം സംസ്ഥാന ജി.ഡി.പി.യുടെ 3.5 ശതമാനം മാത്രമേ കടമെടുക്കാനാവൂ. ഇപ്പോൾ 36 ശതമാനത്തിലധികമാണ് കടമെടുത്തിട്ടുള്ളത്.
നിത്യനിദാന ചെലവുകൾക്ക് പണമില്ലെന്ന കേരള സർക്കാരിന്റെ ഹർജിയിൽ കരുണ തോന്നിയ സുപ്രീം കോടതിയാണ് 13609 കോടി രൂപ കടമെടുക്കാൻ അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് കഴിഞ്ഞ മാസം നിർദേശിച്ചത്. ശമ്പളം, പെൻഷൻ എന്നിവക്കായി 10,000 കോടി രൂപ അനുവദിക്കാനുള്ള ഹർജിയാണ് ഇന്നലെ സുപ്രീം കോടതി തള്ളിയത്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധന പ്രതിസന്ധിക്കു കാരണമെന്ന സുപ്രീം കോടതിയുടെ കുറ്റപ്പെടുത്തൽ കേരള സർക്കാരിനു നൽകിയ താക്കീതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.