തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുപോയെങ്കിലും ചെറിയാന് ഫിലിപ്പിന് അര്‍ഹമായ സ്ഥാനം ലഭിക്കാത്തത് വേദനയായി മനസ്സില്‍ കിടക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി. എന്നാൽ, തെൻറ വലതുനെഞ്ചിൽ ആൻറണിയും ഇടതുനെഞ്ചിൽ പിണറായി വിജയനുമാണെന്ന് ചെറിയാൻ ഫിലിപ്പിെൻറ മറുപടി. ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ എം.എം. ജേക്കബ് പുരസ്കാരം ചെറിയാന് ഫിലിപ്പിന് നല്കി സംസാരിക്കുകയായിരുന്നു ആൻറണി. പുരസ്കാരം ഏറ്റുവാങ്ങിയാണ് ചെറിയാൻ മനസ്സ് തുറന്നത്.
സ്ഥാനമാനങ്ങള്ക്കുപിറകെ പോകാത്ത ത്യാഗിയാണ് ചെറിയാന് ഫിലിെപ്പന്ന് ആൻറണി പറഞ്ഞു. തന്നെ ലോകമറിയുന്നത് ചെറിയാന് ഫിലിപ് മൂലമാണ്. രാഷ്ട്രീയനിലപാടില്‍ മാറ്റം വന്നെങ്കിലും അദ്ദേഹത്തിന് തെൻറ മനസ്സില്‍ അതേ സ്ഥാനമാണിപ്പോഴും. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വഴിപിരിയല്‍ സാധാരണമാണ്, എന്നാല്‍ തങ്ങളുടെ ബന്ധത്തിൽ ഒരുപോറലുമില്ല. തനിക്ക് ചെയ്തുതന്ന സഹായങ്ങളും സേവനങ്ങളും മറക്കില്ല. എന്നാല്‍, അര്‍ഹമായ അംഗീകാരം നേടിക്കൊടുക്കാനായില്ലെന്നത് സ്വകാര്യനൊമ്പരമായി നില്‍ക്കുന്നുവെന്നും ആൻറണി പറഞ്ഞു.
രാഷ്ട്രീയഗുരുവായ ആൻറണിയുടെ സ്ഥാനം തെൻറ വലംനെഞ്ചിലാണെന്നും കോണ്‍ഗ്രസ് വിട്ടുവന്ന തനിക്ക് അര്‍ഹമായ സ്ഥാനമാനം തന്ന് സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇടംനെഞ്ചിലാണ് സ്ഥാനമെന്നും ചെറിയാന് ഫിലിപ് പറഞ്ഞു. െതരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതുകൊണ്ടല്ല താന്‍ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് വിട്ടതിെൻറ കാരണം ഇപ്പോള്‍ പറയുന്നില്ല. കോണ്‍ഗ്രസ് വിട്ട ശേഷവും മാസത്തില്‍ രണ്ടുതവണ ആൻറണിയെ വിളിക്കാറുണ്ടെന്നും ചെറിയാന് പറഞ്ഞു. കെ.പി.സി.സി മുന്‍ അധ്യക്ഷൻ എം.എം. ഹസന് അധ്യക്ഷത വഹിച്ചു.
പാർട്ടി വിട്ടശേഷം ചെറിയാനും ആൻറണിയും ഒരേവേദിയിൽ ഇതാദ്യം
തിരുവനന്തപുരം: കോൺഗ്രസ് വിട്ട ശേഷം ചെറിയാൻ ഫിലിപ്പും എ.കെ. ആൻറണിയും വേദി പങ്കിടുന്നത് ആദ്യം. ഞായറാഴ്ച തിരുവനന്തപുരത്ത് ഭാരത് സേവക് സമാജിെൻറ അവാർഡ് ദാന ചടങ്ങായിരുന്നു വേദി. ഇരുവരും അതിെൻറ ആഹ്ലാദവും പങ്കിട്ടു. രാഷ്ട്രീയ ഗുരുവായി മനസ്സിൽ കൊണ്ടുനടക്കുന്ന എ.കെ എന്ന രണ്ടക്ഷരത്തിെൻറ അർഥവും ആഴവും ചെറിയാൻ സഹൃദയർക്ക് മുന്നിൽ തുറന്നുവെച്ചു. ആൻറണി തിരുവനന്തപുരത്ത് വന്നാൽ വീട്ടിലെത്തി കാണാറുണ്ട്. എന്നാൽ, ഒരു വേദിയിൽ അതും ആൻറണി നൽകുന്ന പുരസ്കാരം ഏറ്റുവാങ്ങാൻ, മനസ്സ് തുറക്കാൻ ഇതാദ്യമായാണ് വേദിയുണ്ടാകുന്നതെന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.