തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാർഥിയായി എളമരം കരീമിെന തെരഞ്ഞെടുത്തതിനു പിറകെ സ്ഥാനാർഥി സാധ്യത കൽപ്പിച്ചിരുന്ന ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് നിരാശ പ്രകടിപ്പിച്ച് രംഗത്ത്. അരനൂറ്റാണ്ടിലേറെ ജനമധ്യത്തിൽ നിന്ന ഞാൻ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാൽ അത് മഹാപാപമാണോ? എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ് ബുക്കിൽ കുറിച്ചത്.
നേരത്തെയും സംഘടനാ തലത്തിൽ പുതുമുഖങ്ങൾക്ക് സ്ഥാനം നൽകണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു. അധികാരമില്ലെങ്കിലും അരനൂറ്റാണ്ടിലേറെ പിന്തുടർന്ന രാഷ്ട്രീയം മരണം വരെയും മുറുകെ പിടിക്കുമെന്ന് കരീമിനെ രാജ്യസഭാ സ്ഥാനാർഥിയായി തിരഞ്ഞെടുത്ത ശേഷം ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാലും രാജ്യസഭാ സ്ഥാനാർഥിത്വം മോഹിപ്പിച്ചിരുന്നുവെന്നാണ് പുതിയ പോസ്റ്റും വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.