തൃശൂർ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ചേറ്റുവ ഹാർബറും എത്തായി മുതൽ നമ്പിക്കടവ് വരെ എല്ലാ ബീച്ചുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതിനും പൊതുജന സഞ്ചാരം നിയന്ത്രിക്കുന്നതിനും ജില്ല കലക്ടര്‍ ഉത്തരവിട്ടു. ഈ മേഖലയിൽ അവശ്യ സേവനങ്ങൾക്കും ചികിത്സയ്ക്കുമായല്ലാതെ പൊതുനിരത്തുകളിലെ യാത്രകൾ അനുവദനീയമല്ല.
ചേറ്റുവ ഹാർബറിലും എത്തായി - നമ്പിക്കടവ് വരെയുള്ള തീരപ്രദേശത്തും ജനങ്ങൾ ഒത്തുകൂടി രോഗവ്യാപന സാധ്യത വർധിപ്പിച്ച് സാഹചര്യത്തിലാണിത്.
നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005, പകർച്ചവ്യാധി നിയന്ത്രണ ഭേദഗതി നിയമം എന്നിവ പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.