കോഴിക്കോട്: ലോക്ഡൗണിൽ ഇളവായതോടെ കോഴിവിലയും കുറഞ്ഞു. ലോക്ഡൗണിൽ 230 വരെ എത്തിയിരുന്ന കോഴി ഇറച്ചി വില കിലോക്ക് 180-200 എന്ന നിലയിലേക്കാണ് കുറഞ്ഞത്. തമിഴ്നാട്ടിൽനിന്നും മറ്റും കോഴിവണ്ടി എത്താനുണ്ടായ ബുദ്ധിമുട്ടാണ് വിലകൂടാൻ വഴിവെച്ചതെന്നും ലോക്ഡൗൺ ഇളവിൽ ഗതാഗതം എളുപ്പമായതോടെയാണ് വില കുറഞ്ഞതെന്നും വ്യാപാരികൾ പറയുന്നു.
ഞായറാഴ്ചയോടുകൂടിയാണ് വില കുറഞ്ഞത്. കോഴിക്കോട് സിറ്റിയിൽ 180-200 രൂപ, വടകര ഭാഗത്ത് 180 രൂപ, എകരൂലിൽ 180-190 രൂപ, കുന്ദമംഗലം, താമരശ്ശേരി ഭാഗങ്ങളിൽ 200 രൂപ, പേരാമ്പ്ര ടൗണിൽ 190 രൂപ, ഉൾനാടുകളിലേക്ക് 200 രൂപ എന്നിങ്ങനെയാണ് കോഴിവില.
വടകരയിൽ ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ കോഴിവിലക്കയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. താലൂക്കിലെ മുഴുവന്‍ വ്യാപാരികളും കോഴി ഇറച്ചി (ബ്രോയിലര്‍) നിര്‍ബന്ധമായും കിലോക്ക് 180 രൂപക്ക് മാത്രമേ വില്പന നടത്താവൂയെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ ഉത്തരവിട്ടിരുന്നു. കോഴി ഇറച്ചി സ്റ്റാളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരായിരിക്കണം. കൂടാതെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും നിബന്ധന െവച്ചിരുന്നു.
എന്നാൽ, വില കുറഞ്ഞിട്ടും ലോക്ഡൗൺ കാലത്ത് കിട്ടിയ കച്ചവടം ഇപ്പോഴില്ലെന്ന് കച്ചവടക്കാർ പറയുന്നു. കച്ചവടം മോശമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷിപ്പനി കോഴിക്കച്ചവടക്കാരുടെ നടുവൊടിച്ചതാണെന്നും ലോക്ഡൗൺ മൂലമുള്ള കച്ചവടം 20 ശതമാനം കടകൾക്ക് മാത്രമാണ് ലാഭകരമായതെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.