തിരുവനന്തപുരം: കർണാടക സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ കേന്ദ്രസര്‍ക്കാര്‍ നിർദേശങ്ങള്‍ക്ക് വിരുദ്ധമാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് പ്രകാരം സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് വിലേക്കര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടക്കാൻ പാടില്ല.
കർണാടക ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് നിയമസഭയിൽ എ.കെ.എം. അഷ്റഫിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കര്‍ണാടകയുടെ നടപടിമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കര്‍ണാടക ഡി.ജി.പി അറിയിച്ചു.
കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് ചികിത്സക്ക് പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിക്കുന്നു.
കാസർകോട്ടുനിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തി. രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം ആർ.ടി.പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധമാക്കിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിന് അനുമതി നല്‍കും.
യാത്രക്കായി ചെക്പോസ്റ്റില്‍ എത്തുന്നവരുടെ സംശയദൂരീകരണത്തിനും ക്രമസമാധാനപാലനത്തിനും പൊലീസിനെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.