പിണറായി യു.​എ.​പി.​എയുടെ ന​ട​ത്തി​പ്പു​കാ​ര​ൻ –പി.ടി. തോമസ്; വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച –പി. രാജീവ്​

കൊ​ച്ചി: കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ക​മ്യൂ​ണി​സ്​​റ്റ് മു​ഖ്യ​മ​ന്ത്രി​യ​ല്ലെ​ന്ന് തൃ​ക്കാ​ക്ക​ര​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​ടി. തോ​മ​സ് എം.​എ​ൽ.​എ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​വു​മെ​ന്ന് ക​ള​മ​ശ്ശേ​രി​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​രാ​ജീ​വ്.

എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബി​ൽ മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

എ​ട്ട് മാ​വോ​വാ​ദി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും കേ​ര​ള​ത്തി​ൽ മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​യും അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ലെ​ന്നും പി.​ടി പ​റ​ഞ്ഞു. യു.​എ.​പി.​എ നി​യ​മ​ത്തി​െൻറ സം​സ്ഥാ​ന​ത്തെ ന​ട​ത്തി​പ്പു​കാ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​തേ​സ​മ​യം, സം​ഘ്​​പ​രി​വാ​റി​നെ​തി​രെ ഒ​രു വാ​ക്കു​പോ​ലും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടി​ല്ല. നേ​ര​േ​ത്ത ഉ​ദു​മ​യി​ൽ കെ.​ജി. മാ​രാ​രും കൂ​ത്തു​പ​റ​മ്പി​ൽ പി​ണ​റാ​യി​യും ത​മ്മി​ൽ നീ​ക്കു​പോ​ക്ക് ന​ട​ത്തി​യ​പോ​ലെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി​യും സി.​പി.​എ​മ്മും ത​മ്മി​ൽ നീ​ക്കു​പോ​ക്കി​െൻറ അ​ന്ത​ർ​ധാ​ര​യു​ണ്ട്.

എ​റ​ണാ​കു​ളം യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള ജി​ല്ല​യാ​ണ്. അ​തി​നാ​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ജ്ജ്വ​ല വി​ജ​യം നേ​ടും. 14.5 കോ​ടി പ്ര​ള​യ ത​ട്ടി​പ്പാ​ണ്​ ഇ​വി​ടെ ന​ട​ത്തി​യ​ത്. ത​ട്ടി​പ്പു​കാ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളാ​ണ്. ഇ​ബ്രാ​ഹീം​കു​ഞ്ഞ​ല്ല, ഇ​ന്ദ്ര​നാ​യാ​ൽ​പോ​ലും അ​ഴി​മ​തി ചെ​യ്താ​ൽ പി​ടി​ക്ക​ണ​മെ​ന്ന് പി.​ടി. തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​ണ​റാ​യി​യു​ടേ​ത് ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള സ​ർ​ക്കാ​റാ​ണെ​ന്നും അ​തി​നാ​ൽ, ച​രി​ത്ര​ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും പി. ​രാ​ജീ​വ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ അ​ഞ്ച്​ സീ​റ്റ് എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. അ​തി​െ​ന​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ത്ത​വ​ണ ല​ഭി​ക്കും.

അ​ടി​സ്ഥാ​ന വി​ക​സ​ന​രം​ഗ​ത്ത് എ​റ​ണാ​കു​ളം മു​ന്നി​ലാ​ണ്. അ​തി​നാ​ൽ, മി​ക​ച്ച​നേ​ട്ടം എ​ൽ.​ഡി.​എ​ഫി​ന് ഉ​ണ്ടാ​കും. ക​ള​മ​ശ്ശേ​രി​യി​ൽ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​െൻറ അ​ഴി​മ​തി​യു​ടെ തു​ട​ർ​ച്ച ഉ​ണ്ടാ​കി​ല്ല. അ​ത് ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ അ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പി.​ടി. തോ​മ​സ് പ​റ​യു​ന്ന​തെ​ന്നും രാ​ജീ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും കേ​ര​ള​ത്തി​ൽ ഒ​രു മു​ന്ന​ണി​യാ​യി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കൊ​ച്ചി​യി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​മു​ന്ന​ണി​യെ​യും ജ​നം ത​ഴ​യും. ബി.​ജെ.​പി ച​ന്ദ​ന​മ​ര​മാ​ണ്.

ക​മ്യൂ​ണി​സ്​​റ്റ് പാ​ർ​ട്ടി സ്വ​ര​വും രാ​ഗ​വും താ​ള​വും ന​ഷ്​​ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​ണ്. കോ​ൺ​ഗ്ര​സാ​ക​ട്ടെ, ച​ര​ട് ന​ഷ്​​ട​പ്പെ​ട്ട പ​ട്ടം​പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ശ​ശി​കാ​ന്ത്, പ്ര​സി​ഡ​ൻ​റ് ഫി​ലി​പ്പോ​സ് മാ​ത്യു എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Chief Minister Executor of U.A.P.A –P.T. Thomas; LDF will win with large majority - P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.