രാഷ്ട്രീയക്കാര്‍ പൊലീസ് സ്റ്റേഷനില്‍ ബലപ്രയോഗം നടത്തിയാല്‍ കര്‍ശന നടപടി –മുഖ്യമന്ത്രി

തിരുവനന്തപുരം: ഏത് രാഷ്ട്രീയക്കാരായാലും അറസ്റ്റിന്‍െറ പേരില്‍ സ്റ്റേഷനില്‍ ചെന്ന് ബലം പ്രയോഗം നടത്തുന്നത് അംഗീകരിക്കാനാവില്ളെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനീഷ് എന്നയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി സ്റ്റേഷനിലത്തെിയ ചിലര്‍ ഇയാളെ  വിട്ടുകിട്ടാന്‍ വാക്കേറ്റവും ബഹളവും നടത്തി.

ചില പ്രശ്നങ്ങളൊക്കെ ഉണ്ടായി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ നടന്ന സംഭവത്തിന് കേസ് എടുത്തു. രണ്ട് പ്രതികള്‍ കോടതിയില്‍ കീഴങ്ങി. പൊലീസ് അന്വേഷണം നടത്തിവരുകയാണെന്നും അടൂര്‍ പ്രകാശിന്‍െറ സബ്മിഷന്  മുഖ്യമന്ത്രി മറുപടി നല്‍കി. സി.പി.എമ്മുകാരാണ് ഇത് ചെയ്തതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു.

Tags:    
News Summary - chief minister pinarayi - arrest of politicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.