ആറാട്ടുപുഴ: ആടുജീവിതത്തിന്റെ അവാർഡ് തിളക്കത്തിൽ സിനിമയുടെ പിന്നണി പ്രവർത്തകരെപ്പോലെതന്നെ സന്തോഷിക്കുന്ന ഒരാളുണ്ട്. അത് സിനിമയിലെ ജീവിക്കുന്ന കഥാപാത്രം നജീബാണ്. അവാർഡ് വിവരം ആറാട്ടുപുഴയിലെ വീട്ടിലിരുന്ന് ഭാര്യ സഫിയത്തിനൊപ്പം ചാനലിലൂടെ കണ്ട നജീബിന്റെ സന്തോഷം അതിരറ്റതായിരുന്നു.
അവാർഡ് പ്രഖ്യാപനത്തിനുപിന്നാലെ നജീബിന്റെ ഫോണിലേക്ക് തുരുതുരാ കാളുകളായിരുന്നു. മരുഭൂമിയിൽ താൻ അനുഭവിച്ചുതീർത്ത തീക്ഷ്ണമായ ജീവിതത്തെ അതേപടി ആവിഷ്കരിച്ച പൃഥ്വിരാജിന് അർഹതപ്പെട്ട അംഗീകാരമാണിതെന്ന് നജീബ് പറഞ്ഞു.
ഞാൻ ഒരുപാട് സിനിമ കണ്ടിട്ടുള്ള ആളല്ലെങ്കിലും സ്വന്തം ആരോഗ്യംപോലും വകവെക്കാതെ ആടുജീവിതത്തിൽ നജീബായി മാറാൻ പൃഥ്വിരാജ് സഹിച്ച ത്യാഗം മറ്റാരും ചെയ്തുകാണില്ലെന്നാണ് എന്റെ വിശ്വാസം. ആടുജീവിതം സിനിമക്ക് എത്ര അവാർഡുകൾ കിട്ടിയാലും അധികമല്ല. അത്ര കഷ്ടപ്പാട് സഹിച്ചാണ് െബ്ലസിയും കൂട്ടരും സിനിമ പൂർത്തീകരിച്ചത്. െബ്ലസി വിളിച്ച് സന്തോഷം പങ്കിട്ടതായി നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.