തൃശൂർ: ‘1965കളിൽ മെഹബൂബിനെപ്പോലുള്ളവരെ ചേർത്തിരുത്തി ദേവരാജൻ മാസ്റ്റർ എന്നെ പാട്ട് പഠിപ്പിച്ച നിമിഷങ്ങളാണ് ഓർമവരുന്നത്. പാട്ട് പാടുമെങ്കിലും, പാടിയത് ഒട്ടേറെ ആസ്വദിക്കപ്പെട്ടെങ്കിലും പാട്ടുകാരനെന്ന നിലക്കുള്ള ആദ്യ പുരസ്കാരമാണിത്. ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരവും’ -മികച്ച പിന്നണിഗായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിദ്യാധരൻ മാസ്റ്റർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗായകനുള്ള അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും ചിന്തിച്ചതല്ല. അയ്യായിരത്തിലേറെ പാട്ടുകൾക്ക് ഈണമിട്ട് റെക്കോഡ് ചെയ്തിട്ടുണ്ട്. എണ്ണമറിയാത്ത കുറെ പാട്ടുകൾ പാടി. സിനിമക്കുവേണ്ടി ചിട്ടപ്പെടുത്തിയ പാട്ടുകളിൽ ചിലതിന് അവാർഡ് കിട്ടി, സംഗീതസംവിധാനത്തിനൊഴികെ. ഇപ്പോൾ കിട്ടിയ അവാർഡ് ഗായകനുള്ളതാണ്. സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നെ പാട്ടുകാരായി കേൾക്കുന്നവർക്ക് ഇത് സമർപ്പിക്കുകയാണ്, ദേവരാജൻ മാസ്റ്ററെപ്പോലുള്ള മഹാരഥന്മാർക്കും. 65 വർഷമായി ഈ രംഗത്തുണ്ട്. ഈ പുരസ്കാരം കിട്ടാൻ വൈകിയെന്നൊരു തോന്നലിെല്ലന്നും മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.