‘ത്രെഡ്സി’ൽ ആദ്യ പോസ്റ്റിട്ട് മുഖ്യമന്ത്രി; വിഷയം മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘ത്രെഡ്സി’ൽ ആദ്യ പോസ്റ്റിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുള്ളതാണ് ആദ്യ പോസ്റ്റ്.

'എൻ.ജി.എൻ.ആർ.ഇ.ജി.എസിൽ കേരളത്തിന്റെ മാതൃകാപരമായ നേട്ടങ്ങളിൽ അഭിമാനിക്കുന്നു! ഞങ്ങൾ 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു, ദേശീയ ശരാശരിയെ മറികടന്നു, 15,51,272 കുടുംബങ്ങളെ ശാക്തീകരിച്ചു കൊണ്ടാണിത്. സ്ത്രീകൾക്ക് 867.44 ലക്ഷം തൊഴിൽ ദിനങ്ങൾ അനുവദിച്ചു. സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള എൽ.ഡി.എഫ് സർക്കാരിന്റെ അർപണബോധമാണ് ഇത് കാണിക്കുന്നത്'. -മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നു.

ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘ത്രെഡ്സ്’. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വാട്സ് ആപ്പിനും ശേഷമാണ് മാർക്ക് സക്കർബർഗ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.

പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാനും സാധിക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകൾ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്സിൽ പരമാവധി എഴുതാനാകുക. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളും പങ്കുവെക്കാനാകും.

ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക്, ത്രെഡ്സിൽ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇൻ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആപ്പിൽ പ്രവേശിക്കാവുന്നതാണ്. ട്വിറ്ററിന് സമാനമായ രൂപത്തിലുള്ള ആപ്പ് ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.

Tags:    
News Summary - Chief Minister Pinarayi Vijayan first post on 'threads'; Subject: Mahatma Gandhi National Employment Guarantee Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.