കൊച്ചി: പോളിങ് ശതമാനത്തെ കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറ ായി വിജയന്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഉയർന്ന പോളിങ്ങിനെ കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് ‘മാറി നിൽക്ക് അേങ്ങാട്ട്’ എന്ന് ക്ഷോഭിച്ച മുഖ്യമന്ത്രി മറുപടി പറയാതെ പോവുകയായിരുന്നു.
കൊച്ചി ഗസ്റ്റ് ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുേമ്പാഴാണ് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാൽ ചോദ്യം കേൾക്കാനോ മറുപടി പറയാനോ അദ്ദേഹം തയ്യാറായില്ല. ‘മാറി നിൽക്ക് അങ്ങോട്ട്’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി കാറിൽ കയറുകയായിരുന്നു.
മുമ്പ് തിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷിയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.