സംസ്ഥാനത്ത് 402 കാമറകൾ പ്രവർത്തനക്ഷമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള 402 സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്താകെ 2064 കാമറകളാണ് പൊലീസ് സ്ഥാപിച്ചത്. കേടായവ പ്രവർത്തനക്ഷമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.

കാമറകൾ പ്രവർത്തിക്കാത്തത് കാരണം കേസിലെ പ്രിതകളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം നിലവിലില്ല. പൊലീസുമായി സഹകരിച്ച് വിവിധ ഏജൻസികൾ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പരിശോധനയിൽ ചിലത് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും കെ.പി.എ മജീദ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, യു.എ.ലത്തീഫ്, പി.അബ്ദുൽ ഹമീദ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. 

Tags:    
News Summary - Chief Minister said that 402 cameras are not functional in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.