മഅ്ദനി വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം -പി.ഡി.പി

ആലുവ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സുപ്രീംകോടതി അനുവദിച്ച താൽക്കാലിക ജാമ്യം തടയുന്നതിന് വേണ്ടി കർണാടക സർക്കാർ സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടിനെതിരെ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പി.ഡി.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന കേരള സർക്കാർ നിലപാടിൽ കമ്മിറ്റി പ്രതിഷേധിച്ചു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. എത്രയും വേഗം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി കേരള സർക്കാർ ഇടപെടണമെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ മുഴുവൻ മനുഷ്യാവകാശ സംഘടനകളും കേരളീയ സമൂഹവും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് നാസർ കൊടികുത്തുമല, സെക്രട്ടറി അബു തായിക്കാട്ടുകര, വൈസ് പ്രസിഡൻറ് നവാസ് കുന്നുംപുറം, ജോ.സെക്രട്ടറി അബ്ദുൽ ഖാദർ തായിക്കാട്ടുകര, ട്രഷറർ യൂസഫ് കല്ലിങ്ങാപറമ്പ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Chief Minister should break silence on Madani issue - PDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.