m-m-hassan

തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണം: എം.എം ഹസൻ

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. ഇ.പി ജയരാജനോട് പോലും കാണിക്കാത്ത മൃദുസമീപനമാണ് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് എം.എം ഹസൻ പറഞ്ഞു. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തിൽ തുടരാനാവില്ലെന്നും ഹസൻ പറഞ്ഞു. മന്ത്രി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടണം എന്നും ഹസൻ കൂട്ടിച്ചേർത്തു.

എന്നാൽ വിഷയത്തിനോട് പ്രതികരിക്കാൻ പിണറായി വിജയൻ തയാറായില്ല.

Tags:    
News Summary - Chief Minister should expel Thomas chandy says MM Hassan-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.