കോഴിക്കോട്: ഇസ്രായേലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ. പിണറായി വിജയനെന്ന നിലയിൽ പറയുന്നതുപോലെയല്ല മുഖ്യമന്ത്രി പദവിയിലിരുന്ന് ഇത്തരം വിഷയത്തിൽ അഭിപ്രായം പറയേണ്ടത്. ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപയും ജോലിയും നൽകണമെന്ന് സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊടകരയിൽ പണം പിടികൂടിയ സംഭവത്തിൽ ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കാൻ പൊലീസിനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്തസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് ഏഷ്യാനെറ്റ് റിപ്പോർട്ടറെ വിലക്കി. ഇത് ചാനൽ ബഹിഷ്കരണമെന്ന പാർട്ടി തീരുമാനത്തിെൻറ ഭാഗമാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.