തിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുന്‍നിര്‍ത്തി വയോജനങ്ങളുമായും പെന്‍ഷനേഴ്‌സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം 27 ന് തിരുവനന്തപുരത്ത് നടക്കും. വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഉന്നതസ്ഥാനം വഹിച്ച് വിരമിച്ച ആളുകളെ പെന്‍ഷനേഴ്‌സ് പ്രതിനിധികളായും പങ്കെടുപ്പിക്കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ജില്ലയിലെ എം.എൽ.എമാര്‍, എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും.
50 പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ തത്സമയം എഴുതി നല്‍കാം. വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പേരെ മുഖ്യമന്ത്രിയുടെ പ്രത്യേക കത്തയച്ചാണ് ക്ഷണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.