പാലായിലെ വിജയം സർക്കാറിന്‍റെ വിലയിരുത്തൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം സംസ്ഥാന സർക്കാറിന്‍റെ വിലയിരുത്തലാണെന് ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ അർപ്പിച്ച വിശ്വാസം സർക്കാറിന് കൂടുതൽ ഉത്തരവാദിത്തം നൽകുകയാണ്.

എല്ലാ തെരഞ്ഞെടുപ്പുകളും നിലവിലുള്ള സർക്കാറിന്‍റെ വിലയിരുത്തലാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രത്യേക സാഹചര്യമായിരുന്നു.

സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ വിജയം. പാലായിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലൂടെയും മുഖ്യമന്ത്രി പാലായിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു...

Full View
Tags:    
News Summary - chief ministers response to pala win -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.